കണ്ണൂർ: ജില്ലാശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാസ്ത്ര ചരിത്ര ശിൽപശാല എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിയിൽ ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ അധ്യക്ഷനായി. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി ശിൽപശാലയുടെ ഉദ്ദേശ വിശദീകരണം നടത്തി. മുൻ എം.എൽ.എ എം പ്രകാശൻ മാസ്റ്റർ, ശിശു ക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുമേശൻ മാസ്റ്റർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ എം രസിൽരാജ്, ക്യാമ്പ് ഡയറക്ടർ എ വി രഞ്ജിത്ത്, ക്യാമ്പ് കോ ഓർഡിനേറ്റർ എം പി ഗോകുൽ, പ്രവിഷ പ്രമോദ്, കെ സൂര്യ, എൻ ടി സുധീന്ദ്രൻ, യു കെ ശിവകുമാരി, പ്രവീൺ രുഗ്മ,അശോക് കുമാർ,ടി ലതേഷ്, എം വി നികേഷ് , എന്നിവർ സംസാരിച്ചു.
kannur