ചെറുകുന്ന്:ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ കൊവ്വപ്പുറം - ഇട്ടമ്മൽ അങ്കണവാടി പുതിയ പാലത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 14 ഞായറാഴ്ച്ച രാവിലെ 10 മണിക്ക് എം വിജിൻ എം എൽ എ നിർവഹിക്കും.
പഴയ നടപ്പാലം പൊളിച്ച് മാറ്റി 5.70 മീറ്റര്‍ നീളത്തിലും 5.30 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലം നിർമ്മിച്ചത്. ഇതിനായി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പാലം നിർമിച്ചിട്ടുള്ളത്.

kannur