കണ്ണൂർ : സമൂഹ പുരോഗതിക്കും സ്ത്രീപക്ഷ നിലപാടിനും കരുത്തു പകരുന്ന രാഷ്ട്രീയ സമീപനം ഉണ്ടാകണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വി എ ഫായിസ അഭിപ്രായപ്പെട്ടു.
കണ്ണൂരിൽ വെൽഫെയർ ഹാളിൽ സംഘടിപ്പിച്ച വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡൻറ് ഷാജിത മുഹമ്മദ് അധ്യക്ഷത വഹിച്ചു. മീഡിയ സെക്രട്ടറി സുബൈദ റിപ്പോർട്ട് അവതരിപ്പിച്ചു. 2025-27 കാലയളവിലേക്കുള്ള സംഘടന തെരഞ്ഞെടുപ്പിന് സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, സംസ്ഥാന കമ്മിറ്റി അംഗം തൗഹീദ എന്നിവർ നേതൃത്വം നൽകി, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് ഇംതിയാസ് ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ വരണാധികാരി സാബിറ പി വി സ്വാഗതവും സെക്രട്ടറി സുബൈദ യു വി നന്ദിയും പറഞ്ഞു .
Kannur