ടെൽഅവീവ്: കരയുദ്ധം ആരംഭിച്ച് ഇസ്രയേൽ. ഗാസ നഗരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രയേൽ നീങ്ങുന്നത്. ചൊവ്വാഴ്ച നടത്തിയ ആക്രമണത്തിൽ അറുപതോളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. ആക്രമണം ശക്തമായതോടെ ഗാസയിൽ നിന്ന് പലസ്തീനികൾ കൂട്ടപ്പലായനം തുടരുകയാണ്. ഇതിനു പിന്നാലെയാണ് രൂക്ഷമായ ആക്രമണമുണ്ടായത്.
The war in Gaza has started with Israel