കണ്ണൂർ : കണ്ണപുരം ഗ്രാമപഞ്ചായത്തിലെ കീഴറ കാരകുന്ന് റോഡ് ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി അധ്യക്ഷത വഹിച്ചു.
ഫ്ലഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 550 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലും റീ ടാറിങ്ങും ഇരുഭാഗവും 85 മീറ്റർ ഷോൾഡർ കോൺഗ്രീറ്റും ചെയ്യുന്നതിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയാണ് അനുവദിച്ചത്.

കണ്ണപുരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി വിദ്യ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.വി രാമകൃഷ്ണൻ, വാർഡ് വികസന സമിതി കൺവീനർ എൻ.പി ദിനേശൻ എന്നിവർ സംസാരിച്ചു.
Kannur