കണ്ണൂർ: ഒക്ടോബർ 17, 18,19 തീയതികളിൽ വയനാട് നടന്ന സംസ്ഥാന എക്സൈസ് കലാകായിക മേളയിൽ കലാ കിരീടം കണ്ണൂരിന്. കലാവിഭാഗത്തിൽ 91 പോയിൻ്റ് നേടിയാണ് കണ്ണൂർ കിരീടം സ്വന്തമാക്കിയത്. 67 പോയിൻ്റുള്ള പാലക്കാടാണ് രണ്ടാം സ്ഥാനം. തിരുവാതിര,സംഘ ഗാനം,ഒപ്പന, നാടൻപാട്ട്, നാടകം,മൈം, സ്കിറ്റ്, കവിതാപാരായണം,സിനിമാ ഗാനം, മാപ്പിളപ്പാട്ട്, കാർട്ടൂൺ, പ്രസംഗം,കഥാപ്രസംഗം, ബോധവത്കരണ ക്ലാസ് തുടങ്ങിയ മത്സരങ്ങളിൽ കണ്ണൂർ മികവ് പുലർത്തി. കഴിഞ്ഞ വർഷവും കണ്ണൂരായിരുന്നു കലാ വിഭാഗം ചാമ്പ്യൻമാർ.വോളിബോളിലും കണ്ണൂരാണ് ചാമ്പ്യൻമാർ.
Kannur