മുഴക്കുന്ന് :മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി വിനോദ് അധ്യക്ഷനായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ വികസന റിപ്പോർട്ട് പ്രകാശനം ചെയ്തു. റിസോഴ്സ് പേഴ്സൺ പി.എം രമണൻ സംസ്ഥാനതല വികസന റിപ്പോർട്ടും പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ് പഞ്ചായത്ത്തല വികസന റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ വിവരിക്കുന്ന വീഡിയോയും പഞ്ചായത്തിൻ്റെ വീഡിയോ ഡോക്യുമെൻ്ററിയും പ്രദർശിപ്പിച്ചു. വികസന സദസിൽ പങ്കെടുക്കാനെത്തിയവർക്ക് കെ സ്മാർട്ട് ക്ലിനിക്ക് സേവനവും സജ്ജമാക്കി. പഞ്ചായത്തിന്റെ വികസന നേട്ടത്തിന് ഒപ്പം നിന്ന് പ്രവർത്തിച്ച ആശാവർക്കർമാർ, ഹരിത കർമ്മ സേന, മാധ്യമ പ്രവർത്തകർ എന്നിവരെയും സ്നേക്ക് റെസ്ക്യൂവർ ഫൈസൽ വിളക്കോടിനെയും അനുമോദിച്ചു. തുടർന്ന് പഞ്ചായത്തിൻ്റെ വികസനവുമായി ബന്ധപ്പെട്ട് പൊതു ചർച്ചയും നടത്തി.

കാക്കയങ്ങാട് ശ്രീപാർവതി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.കെ ചന്ദ്രൻ, കെ.വി ബിന്ദു, എ വനജ പഞ്ചായത്തംഗം ഷഫീനാ മുഹമ്മദ്, അസിസ്റ്റന്റ് സെക്രട്ടറി രമേശ് ബാബു കൊയിറ്റി, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
(പടം)
muzhakkunnu