‘സ്നേഹഹസ്തം’സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

‘സ്നേഹഹസ്തം’സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
Oct 20, 2025 12:10 PM | By sukanya

കണ്ണൂർ : കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ അധിവസിച്ചു വരുന്ന ഗോത്ര വിഭാഗം ജനതയുടെ ആരോഗ്യ സാമൂഹിക ഉന്നമനം ലക്ഷ്യമാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കേരള ആരോഗ്യവകുപ്പ് -കേരള വനം വന്യ ജീവി വകുപ്പ് സംയുക്തമായി ഒക്ടോബർ 19 ഞായറാഴ്ച ചെമ്പുക്കാവ് പ്രീമെട്രിക് ഹോസ്റ്റലിൽ വച്ച് ‘സ്നേഹഹസ്തം’സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പ് ഉത്തരമേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്  ബി എൻ അഞ്ജൻ കുമാർ IFS ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഐ എം എ കണ്ണൂർ ജില്ലാ ചെയർമാൻ  ഡോക്ടർ രാജ്മോഹൻ സ്വാഗതം ആശംസിച്ചു. ഐ എം എ സ്റ്റേറ്റ് സെക്രട്ടറി  ഡോക്ടർ ശശിധരൻ കെ അധ്യക്ഷത വഹിച്ചു.കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  റിജി എം, കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ  ഡോക്ടർ സൈറൂ ഫിലിപ്പ്, ക്യാമ്പ് കൺവീനർ  ഡോക്ടർ ലളിത് സുന്ദരം, ഐ എം എ മുൻ നാഷണൽ വൈസ് പ്രസിഡൻറ് ഡോക്ടർ  പി എൻ ബാബു രവീന്ദ്രൻ , കോളയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  റോയ് പൗലോസ് കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ  സുധീർ നേരോത്ത് ഡോക്ടർ  അനിൽകുമാർ പി കെ ഡോക്ടർ മധുസൂദനൻ എന്നിവർ സംസാരിച്ചു. ഐഎംഎ കണ്ണൂർ ജില്ലാ കൺവീനർ ഡോക്ടർ  ലതാ മേരി പരിപാടിയിൽ പങ്കെടുത്തവർക്കു നന്ദി പ്രകാശിപ്പിച്ചു.

ക്യാമ്പിൽ ജനറൽ മെഡിസിൻ , ജനറൽ സർജറി, ശിശുരോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, ദന്തരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, കണ്ണ് രോഗവിഭാഗം, ക്യാൻസർ സ്ക്രീനിങ്, ശ്വാസകോശ രോഗ വിഭാഗം, മാനസികാരോഗ്യ വിഭാഗം, ചർമ്മരോഗ വിഭാഗം, ഇ എൻ ടി, യൂറോളജി, ഫാമിലി മെഡിസിൻ, ലാബ് സൗകര്യം, ഫാർമസി, ഷുഗർ പ്രഷർ പരിശോധന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ സൗജന്യ സേവനം നൽകി.ഉന്നതികളിലെ ജനങ്ങൾക്ക് സൗജന്യ മരുന്നുകളും സൗജന്യമായി കണ്ണടകളും നൽകി.

മെഡിക്കൽ ക്യാമ്പിൽ കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ വാർഡിൽ ഉൾപ്പെട്ട 14 ഉന്നതികളിൽ നിന്നായി ഏകദേശം 500 ഓളം ആൾക്കാർ പങ്കെടുത്തു.

കണ്ണവം ഫോറെസ്റ്റ് റെയ്ഞ്ച് സ്റ്റാഫ്‌, എസ് ടി പ്രമോട്ടർമാർ, ആശാവർക്കർമാർ, ചെമ്പുകാവ് വിഎസ്എസ് അംഗങ്ങൾ എന്നിവർ ക്യാമ്പിന് വേണ്ട സഹായങ്ങൾ നൽകി.

Kannur

Next TV

Related Stories
കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

Oct 20, 2025 03:38 PM

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞു

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പെണ്‍കുട്ടി പ്രതിയെ...

Read More >>
ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് തുടര്‍ന്ന് പഠിക്കാന്‍ ആശ; ഹൈക്കോടതി ഇടപെട്ടു; അഡ്മിഷന്‍ നേടിക്കൊടുത്തു, ഫീസും അടച്ചു

Oct 20, 2025 03:21 PM

ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് തുടര്‍ന്ന് പഠിക്കാന്‍ ആശ; ഹൈക്കോടതി ഇടപെട്ടു; അഡ്മിഷന്‍ നേടിക്കൊടുത്തു, ഫീസും അടച്ചു

ലഹരിയില്‍ നിന്ന് മുക്തി നേടിയ യുവാവിന് തുടര്‍ന്ന് പഠിക്കാന്‍ ആശ; ഹൈക്കോടതി ഇടപെട്ടു; അഡ്മിഷന്‍ നേടിക്കൊടുത്തു, ഫീസും...

Read More >>
ഇരിട്ടിയിൽ പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍

Oct 20, 2025 03:06 PM

ഇരിട്ടിയിൽ പോക്‌സോ കേസില്‍ വയോധികന്‍ അറസ്റ്റില്‍

ഇരിട്ടിയിൽ പോക്‌സോ കേസില്‍ വയോധികന്‍...

Read More >>
നരയംപാറ യൂണിറ്റി റോഡ് ഉദ്ഘാടനം ചെയ്തു

Oct 20, 2025 02:55 PM

നരയംപാറ യൂണിറ്റി റോഡ് ഉദ്ഘാടനം ചെയ്തു

നരയംപാറ യൂണിറ്റി റോഡ് ഉദ്ഘാടനം...

Read More >>
അധ്യാപിക മർദിച്ചതിന് തെളിവുണ്ട്; കൂടുതൽ ആരോപണവുമായി അർജുന്റെ കുടുംബം

Oct 20, 2025 02:49 PM

അധ്യാപിക മർദിച്ചതിന് തെളിവുണ്ട്; കൂടുതൽ ആരോപണവുമായി അർജുന്റെ കുടുംബം

അധ്യാപിക മർദിച്ചതിന് തെളിവുണ്ട്; കൂടുതൽ ആരോപണവുമായി അർജുന്റെ...

Read More >>
ഐ.ടി.ഐ പ്രവേശനം

Oct 20, 2025 12:47 PM

ഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ...

Read More >>
Top Stories










News Roundup






GCC News






Entertainment News





//Truevisionall