സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
Oct 20, 2025 11:22 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. 120 രൂപയാണ് പവന് കുറഞ്ഞത്. വിപണിയിൽ സ്വർണ്ണവില 96,000 ത്തിന് താഴെയാണ്. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം.

വെള്ളിയാഴ്ച, 97360 എന്ന റെക്കോർഡ് നിരക്കിലായിരുന്നു സ്വർണവില. എന്നാൽ ശനിയാഴ്ച 1400 രൂപ ഒറ്റയടിക്ക് കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 1560 രൂപയാണ്. ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്.

ഒരു ​ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11980 രൂപയാണ്. ഒരു ​ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9855 രൂപയാണ്. ഒരു ​ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7680 രൂപയാണ്. ഒരു ​ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4970 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്ന് കുത്തനെ കുറഞ്ഞിട്ടുണ്ട്. 14 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 190 ന് താഴെയെത്തി. ഇന്നത്തെ വിപണി വില 180 രൂപയാണ്.



Goldrate

Next TV

Related Stories
ഐ.ടി.ഐ പ്രവേശനം

Oct 20, 2025 12:47 PM

ഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ...

Read More >>
ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് നിയമനം

Oct 20, 2025 12:46 PM

ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ് നിയമനം

ജെന്‍ഡര്‍ സ്പെഷ്യലിസ്റ്റ്...

Read More >>
മുഴക്കുന്ന് പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

Oct 20, 2025 12:43 PM

മുഴക്കുന്ന് പഞ്ചായത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു

മുഴക്കുന്ന് പഞ്ചായത്തിൽ വികസന സദസ്സ്...

Read More >>
കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Oct 20, 2025 12:40 PM

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കെ സുധാകരന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ...

Read More >>
കണ്ണൂരിന് കലാ കിരീടം

Oct 20, 2025 12:26 PM

കണ്ണൂരിന് കലാ കിരീടം

കണ്ണൂരിന് കലാ...

Read More >>
കണ്ണൂരിൽ ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു.

Oct 20, 2025 12:17 PM

കണ്ണൂരിൽ ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു.

ബൈക്കിൽ ഓട്ടോറിക്ഷയിടിച്ച് യുവാവ് മരിച്ചു....

Read More >>
News Roundup






GCC News






Entertainment News





//Truevisionall