കണ്ണൂർ : സി.പി.എം പുതിയ ജില്ലാ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പൊതുയോഗം 2025 ഒക്ടോബർ 20 ന് തിങ്കളാഴ്ച കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുന്നതിനാൽ കണ്ണൂർ ടൗണിലേക്കുള്ള ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾക്ക് ഇന്ന് ഉച്ചക്ക് 12 മണി മുതൽ താഴെ പറയും പ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

കാസർകോട് ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ചിറവക്കിൽ നിന്ന് ഇരിക്കൂർ – ചാലോട് – തലശ്ശേരി വഴി തിരിച്ചുവിടും.
പഴയങ്ങാടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പുതിയതെരുവിൽ നിന്ന് മയ്യിൽ – ചാലോട് വഴി തിരിച്ചുവിടും.തലശ്ശേരിയിൽ നിന്ന് കാസർകോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊടുവള്ളി ജംഗ്ഷനിൽ നിന്ന് മമ്പറം – ചാലോട് – മയ്യിൽ വഴി തിരിച്ചുവിടും.
തലശ്ശേരിയിൽ നിന്ന് തളിപ്പറമ്പ് ഭാഗത്തേക്കുള്ള ചെറുവാഹനങ്ങൾ താഴെചൊവ്വയിൽ നിന്ന് തെഴുക്കിൽപീടിക – സിറ്റി – ചാലാട് – അലവിൽ വഴി തിരിച്ചുവിടും.
Kannur