തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുന്നു. സംസ്ഥാനത്തെ കാസർകോട്,കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം,ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും തുടരുന്നു. ശക്തി കൂടിയ ന്യുനമർദം സ്ഥിതി ചെയ്യുന്നതിനാൽ വരും ദിവസങ്ങളിലും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
കടൽക്ഷോഭം തുടരുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരും. മഴ കനക്കുന്നതിനാൽ മലയോര മേഖലയിലുള്ളവരും,തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് ഉണ്ടായ മലവെള്ളപ്പാച്ചിൽ ഇടുക്കിയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളെയാണ് ബാധിച്ചിട്ടുള്ളത്. പലയിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ അടക്കം തകർന്നുപോയി. നെടുങ്കണ്ടത്തെ തൂവൽ വെള്ളച്ചാട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാം.
നെടുങ്കണ്ടത്ത് ഉണ്ടായ വെള്ളപ്പൊക്കത്തിൽ തൂവൽ വെള്ളച്ചാട്ടം നിറഞ്ഞൊഴുകി. വെള്ളച്ചാട്ടത്തിനു മുകളിലെ വ്യൂ പോയിന്റിൽ സ്ഥാപിച്ചിരുന്ന നടപ്പാലവും സുരക്ഷാക്രമീകരണങ്ങളും തകർന്നു പോയി. വെള്ളം ഇറങ്ങിയതോടെ വിനോദസഞ്ചാരികൾ വീണ്ടും തൂവലിലേക്ക് എത്തുന്നുണ്ട്. മഴവെള്ളപ്പാച്ചിലിൽ സുരക്ഷാക്രമീകരണങ്ങൾ തകർന്നത് അറിയാതെയാണ് ഇവരുടെ വരവ്. ഉടൻ നവീകരണം നടത്തിയില്ലെങ്കിൽ അപകടങ്ങൾ ഉണ്ടായേക്കുമെന്നാണ് ആശങ്ക.
Rain