മണത്തണ: മണത്തണ പൈതൃക ഫോറത്തിന്റെ നേതൃത്വത്തിൽ ദീപാവലി ആഘോഷം സംഘടിപ്പിക്കുന്നു. നാളെ (ചൊവ്വാഴ്ച) വൈകുന്നേരം 6 മണിക്ക് ചപ്പാരം ഭഗവതി ക്ഷേത്രത്തിലും പരിസരത്തുമായി ദീപ സമർപ്പണം നടക്കും. തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും മധുര വിതരണവും ഉണ്ടായിരിക്കും. പൈതൃക ഫോറം കൂട്ടായ്മയും നാട്ടുകാരും ചേർന്ന് ചപ്പാരം ക്ഷേത്ര മൈതാനിയിൽ വച്ച് പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും ദീപാവലി വിപുലമായി ആഘോഷിക്കുമെന്നും എല്ലാവരും പങ്കെടുക്കണമെന്നും എംപിഎഫ് സെക്രട്ടറി ബിന്ദു സോമൻ അറിയിച്ചു.
Manathana Paithruka forum