തിരുനെല്ലി: തിരുനെല്ലി പുത്തരി ഉത്സവം ഒക്ടോബർ 30 വ്യാഴാഴ്ച. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ ഭഗവാന് സമർപ്പിക്കുക എന്നതാണ് ചടങ്ങ്. അതിനായി തലേദിവസം തന്നെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ ശേഖരിച്ച് നെൽക്കതിർ കറ്റകളാക്കി പ്രത്യേക ചടങ്ങായി വാദ്യഘോഷങ്ങളോട് കൂടി ക്ഷേത്രജീവനക്കാർ ഏറ്റുവാങ്ങുകയും ദൈവത്താർ മണ്ഡപത്തിൽ എത്തിക്കുകയും ചെയ്യുന്നു.
പുത്തരി ദിവസം വാദ്യഘോഷത്തോട് കൂടി നെൽക്കതിർ ക്ഷേത്രത്തിലെത്തിച് ക്ഷേത്ര മേൽശാന്തി കതിർ പൂജ നടത്തി ഭക്തജനങ്ങൾക്ക് കതിർ വിതരണം ചെയ്യും അന്നേദിവസം പുത്തരി സദ്യ ഉണ്ടായിരിക്കും.
Thiruneli



.jpeg)


.jpeg)

.jpeg)


.jpeg)


.png)




















