കേളകം : കേളകം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കളിക്കള പ്രഖ്യാപനം 25 ന് ശനിയാഴ്ച കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി കേളകത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
പ്ലേ ഫോർ ഹെൽത്തി കേളകം എന്ന പേരിൽ ഒരു ജനകീയ കായിക പദ്ധതി നടപ്പാക്കാൻ 2023 ലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്. പദ്ധതി വളരെ വിജയകരമായി മുന്നോട്ട് പോകുന്നു. ഈ പദ്ധതിയുടെ ഭാഗമായി 140 വിദ്യാർത്ഥികൾക്ക് ഫുട്ബോൾ വോളിബോൾ എന്നിവയിൽ പരിശീലനം നൽകി വരുന്നു.
ദേശീയ റോവിങ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനക്കാരിയായ അഞ്ജലി കെ ജോർജ്ജ് അടക്കമുള്ള ചില പ്രതിഭകൾ ഈ ചുരുങ്ങിയ കാലത്തിനുള്ളിൽ കേളകത്തു നിന്ന് വളർന്നു വന്നു എന്നത് നമുക്ക് അഭിമാനം പകരുന്നതാണ്. പ്ലേ ഫോർ ഹെൽത്തി കേളകം പദ്ധതിയുമായി പഞ്ചായത്തിലെ എല്ലാ സ്‌കൂളുകളും ക്ലബ്ബുകളും സഹകരിച്ചു വരുന്നു. ഇതിലൂടെ ഒരു പുതിയ കായിക സംസകാര ത്തിനാണ് കേളകത്ത് തുടക്കം കുറിച്ചത്.
പ്ലേ ഫോർ ഹെൽത്തി കേളകം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡിലും കളിക്കളങ്ങൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ വാർഡിലും കളിക്കളങ്ങളുള്ള സംസ്ഥാനത്തെ ആദ്യ ഗ്രാമപഞ്ചായത്തായി കേളകം മാറിയെന്നും, ഗ്രാമപഞ്ചായത്ത്, സ്‌കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പുറംപോക്കുകൾ എന്നിവയുടെ സൗകര്യം ഉപയോഗപ്പെടുത്തി 13 വാർഡുകളിലായി ചെറുതും വലുതുമായ 26 കളിക്കളങ്ങൾ ഇതിനകം കണ്ടെത്തി കഴിഞ്ഞതായും, ഇതിൽ 13 എണ്ണം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലും 13 എണ്ണം സ്വകാര്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുമാണെന്നും സമ്പൂർണ കളിക്കളം പ്രഖ്യാപനം ഈ മാസം 25 ന് നിയമസഭാ സ്‌പീക്കർ എ എൻ ഷംസീർ നിർവ്വഹിക്കുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, സ്ഥിരം സമിതി അദ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി എന്നിവർ അറിയിച്ചു. അത്ലറ്റിക്‌സ്, ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഷട്ടിൽ ബാറ്റ്‌മിന്റൻ, ബാസ്‌കറ്റ് ബോൾ, റോളർ സ്കേറ്റിങ്, കളരിപ്പയറ്റ്, കരാട്ടെ, ചെസ്സ്, യോഗ എന്നിവ പരിശീലിക്കുന്നതിനുള്ള സൗകര്യം കേളകത്തുണ്ട്. ഇതിൽ ബാസ്‌കറ്റ് ബോൾ, റോളർ സ്കേറ്റിങ് എന്നിവയൊഴികെ എല്ലാ കളികളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. ഈ മഴക്കാലം കഴിയുന്നതോടെ കളിക്കളങ്ങളെല്ലാം സജീവമാകും. ഇതിന് പുറമെ നാല് കളിക്കളങ്ങൾക്കുള്ള സ്ഥലം കൂടി ലഭ്യമായിട്ടുണ്ട്.
Kelakam



.jpeg)


.jpeg)

.jpeg)


.jpeg)


.png)




















