കണ്ണൂർ: കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ മൂന്നുമാസ ഫോട്ടോ ജേർണലിസം ഡിപ്ലോമ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. പ്രായപരിധിയില്ല. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർക്ക് യോഗ്യത സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ഒക്ടോബർ 31നകം കൊച്ചി കാക്കനാടുള്ള അക്കാദമി സെന്ററിൽ നേരിട്ട് വന്ന് അഡ്മിഷൻ നേടാം. ഫോൺ: 8281360360, 0484-2422275 വെബ്‌സൈറ്റ്: www.kma.ac.in
admission




































