കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും നടന്നു

കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും നടന്നു
Oct 25, 2025 04:35 PM | By Remya Raveendran

കണ്ണൂർ :   കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേറ്റേഴ്‌സ് ഓർഗ്ഗനൈസേഷൻ ജില്ലാ സമ്മേളനവും, കുടുംബസംഗമവും കണ്ണൂർ ചേമ്പർ ഹാളിൽ നടന്നു. പ്രതിനിധി സമ്മേളനം കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രIPS ഉം കൂടുംബ സംഗമം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.കെ. രത്നകുമാരിയും ഉൽഘാടനം ചെയ്തു.

നിസാര കാര്യത്തിൻ്റെ പേരിൽ ബസ് തൊഴിലാളികൾ ഉണ്ടാക്കുന്ന പ്രശ്നത്തിൻ്റെ പേരിൽ ബസുകൾ മുഴുവൻ പണി മുടക്കിയാൽ അതിൻ്റെ മുഴുവൻ നഷ്ടവും മുതലാളിമാർക്കാണ്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായാൽ പോലീസുമായി ബന്ധപ്പെട്ട് പരിഹാരം കാണാൻ ശ്രമിക്കണം. തൻ്റെ നാടായ കർണ്ണാടകത്തിൽ ബസ് ഉടമകൾ എന്ന് പറഞ്ഞാൽ വളരെ ധനികരാണ്. എന്നാൽ കേരളത്തിലെ ബസ് ഉടമകൾ വളരെ പാവപ്പെട്ടവരാണെന്നും ബസിൻ്റെ ലോൺ പോലും തിരിച്ചടക്കാൻ പറ്റാതെ പലരും വിഷമിക്കുന്നതായും മനസിലാക്കാൻ സാധിച്ചതായും യതീഷ് ചന്ദ്ര പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് പി കെ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. 25 വർഷം തുടർച്ചയായി ബസ് സർവ്വീസ് നടത്തിവരുന്ന മെമ്പർമാരായ ബസ്സുടമകളെ ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ ആദരിച്ചു.ആർ ടി ഒ ഇ എസ് ഉണ്ണികൃഷ്ണൻ ഉപഹാരസമർപ്പണം നടത്തി. മെമ്പർമാരായ ബസ്സുടമകളുടെ 2025ൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സംസ്ഥാന പ്രസിഡണ്ട് പി.കെ.മൂസ്സ അനുമോദിച്ചു. എൻ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. എം ടി പ്രകാശൻ, ഒ പ്രദീപൻ, വിവി ശശീന്ദ്രൻ, താവം ബാലകൃഷ്ണൻ, എം എ കരീം, പി കൃഷ്ണൻ, വി എസ് പ്രദീപ്, സി മോഹനൻ, ബിബിൻ ആലപ്പാട്ട്, വിപിൻ കെ വി , ടി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.ബസ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ കുറിച്ച് സമ്മേളനം ചർച്ച ചെയ്തു.

Busoperatorsorganisation

Next TV

Related Stories
യുഡിഎഫ് പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച നടത്തി

Oct 25, 2025 08:17 PM

യുഡിഎഫ് പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച നടത്തി

യുഡിഎഫ് പടിയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച...

Read More >>
വോളിബോൾ മത്സരത്തിൽ  നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ

Oct 25, 2025 08:00 PM

വോളിബോൾ മത്സരത്തിൽ നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ

വോളിബോൾ മത്സരത്തിൽ നാഷണൽ സ്കൂൾ ഗെയിംസിലേക്കു യോഗ്യത നേടി പേരാവൂർ സെന്റ്.ജോസഫ്സ് ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർത്ഥികൾ...

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു

Oct 25, 2025 05:22 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും...

Read More >>
ഇരിട്ടി മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം നടന്നു

Oct 25, 2025 04:51 PM

ഇരിട്ടി മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം നടന്നു

ഇരിട്ടി മുടിക്കയം തുടിമരം കൊല്ലി കുന്ന് റോഡിന്റെ ഉദ്ഘാടനം...

Read More >>
കേളകം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കളിക്കള പ്രഖ്യാപനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം നടത്തി

Oct 25, 2025 04:19 PM

കേളകം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കളിക്കള പ്രഖ്യാപനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം നടത്തി

കേളകം ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കളിക്കള പ്രഖ്യാപനം നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം...

Read More >>
Top Stories

Entertainment News

//Truevisionall