അടയ്ക്കാത്തോട് : അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും കൗമാര വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചു.ക്രിയാത്മക കൗമാരം - കരുത്തും കരുതലും എന്ന വിഷയത്തെക്കുറിച്ച് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. പേരാവൂർ താലൂക്ക് ഹോസ്പിറ്റൽ അഡോളസെന്റ് ഹെൽത്ത് കൗൺസിലർ സീനിയ ജെറിൻ സെമിനാർ നയിച്ചു. ആരോഗ്യപരമായ കൗമാര വളർച്ചകൾ സാധ്യമാക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് വിഭാവനം ചെയ്ത ടീൻസ് ക്ലബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് കൗൺസിലർ സീനിയ ജെറിൻ , ടീൻസ് ക്ലബ്ബ് കൺവീനർ സിസ്റ്റർ ആൻ മരിയ, പ്രസിഡന്റ് ലെന ബിജു എന്നിവർ പ്രസംഗിച്ചു.
Teensclubinaguration






































