കൽപ്പറ്റ.: സുസ്ഥിര വികസനം എന്ന സന്ദേശം പകർന്ന്വി വിമന്‍ ചേംബര്‍ നവംബര്‍ ഒന്നിന് കല്‍പ്പറ്റയില്‍ സാരി വാക്കത്തോണ്‍ നടത്തും.
ഉച്ചകഴിഞ്ഞ് മൂന്നിന്ഹോട്ടല്‍ ഹോളിഡെയ്‌സ് പരിസരത്ത് ആരംഭിച്ച് പുതിയസ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കുന്ന വിധത്തിലാണ് വാക്കത്തോണ്‍ നടത്തുന്നത്.
സംരംഭകര്‍, അഭിഭാഷകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിദ്യാര്‍ഥിനികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ള 500 ഓളം വനിതകള്‍ സാരിയണിഞ്ഞ് വാക്കത്തോണില്‍ പങ്കാളികളാകും.
ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഫ്ളാഗ് ഓഫ് ചെയ്യും. സമാപനയോഗം സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തക വെറോനിക നാരായണസ്വാമി ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞവര്‍ഷം നടത്തിയ റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റര്‍ കോണ്‍ക്ലേവിന്റെ തുടര്‍ച്ചയായാണ് സാരി വാക്കത്തോണ്‍ സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.
വിമന്‍ ചേംബര്‍ പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി സജിനി ലതീഷ്, , ട്രഷറര്‍ ഡോ.നിഷ ബിപിന്‍, ഡയറക്ടര്‍മാരായ അപര്‍ണ വിനോദ്, ഡീന മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Kalpetta







































