ഇരിക്കൂർ : ഇരിക്കൂർ ഉപജില്ലാ ശാസ്ത്രമേളയിലും, കായിക മേളയിലും വിജയികളായവരെ അനുമോദിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ജാൻസി കുന്നേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. പയസ് പടിഞ്ഞാറെമുറിയിൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. മദർ പിടിഎ പ്രസിഡണ്ട് നിമിഷ ഷിന്റോ ചടങ്ങിന് ആശംസകൾ അറിയിച്ചു.എൽ.പി പ്രവർത്തിപരിചയമമേളയിൽ ഫസ്റ്റ് റണ്ണറപ്പും, എൽ പി സാമൂഹ്യശാസ്ത്ര മേളയിൽ സെക്കന്റ് റണ്ണറപ്പും, എൽ പി ഗണിതശാസ്ത്രമേളയിൽ നാലാം സ്ഥാനവും, യു.പി ഗണിതശാസ്ത്രമേളയിൽ സെക്കൻഡ് റണ്ണർഅപ്പും,യു.പി പ്രവർത്തിപരിചയമേളയിൽ അഞ്ചാംസ്ഥാനവും, യു.പി ഐ ടി മേളയിൽ നാലാം സ്ഥാനവും,യു.പി സയൻസ്, സാമൂഹ്യ ശാസ്ത്ര മേളകളിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച സ്ഥാനങ്ങളും ,A ഗ്രേഡുകളും നേടിയ കുട്ടികൾ വിദ്യാലയത്തിന് അഭിമാനമായി മാറി.
Schoolsciencefair

.jpeg)





.jpeg)





























