കണ്ണൂർ : ഇടതുപക്ഷത്തോടുള്ള തന്റെ വിയോജിപ്പുകള്‍ ആത്മ പരിശോധനയെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലാണ് എം മുകുന്ദന്റെ പ്രതികരണം. ഇടതുപക്ഷം വിട്ട് താന്‍ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ടെന്നും എം മുകുന്ദന്‍ പറയുന്നു.
ഓര്‍മ്മ വച്ച കാലം മുതല്‍ ഇടതുപക്ഷക്കാരനാണ്. ഞാന്‍ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം ഞാന്‍ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ് അര്‍ഥമാക്കുന്നത്. വിയോജിപ്പുകള്‍ പ്രകടപ്പിക്കുന്നത് ആത്മ പരിശോധനയുടെ ഭാഗമായാണെന്നും എം മുകുന്ദന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Mmukundan

.jpeg)



































