കേളകം : കേളകം ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന ജൻഡർ റിസോഴ്സ് സെന്റർ പദ്ധതിയുമായി ബന്ധപെട്ടു കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററേയും പ്ലേ ഫോർ ഹെൽത്തി കേളകം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഫൂട്ട്ബോൾ, വോളിബോൾ, അത്.ലെറ്റിക്സ് എന്നിവയിൽ പരിശീലനം നല്കുന്നതിനായി കായികപരിശീലകനേയും നിയമിക്കുന്നു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സൈക്കോളജി, സോഷ്യൽ വർക്ക്, വുമൺ സ്റ്റഡീസ്, സോഷ്യോളജി വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതവും, കായിക പരിശീലകൻ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതവും, നവംബർ മാസം 5-ാം തിയതി 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്നു സെക്രട്ടറി അറിയിക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍-04902412038
Walkininterwue






































