കണ്ണൂർ: പി എം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കണമെന്ന് ആവിശ്യപ്പെട്ട് കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യു ഡി എസ് എഫ്. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും പ്രകടനമായി വന്ന യു ഡി എസ് എഫ് പ്രവർത്തകർ കാൽടെക്സ് ജംഗ്ഷനിൽ ദേശീയ പാത ഉപരോധിച്ചത് പോലീസുമായി ഏറെ നേരം സംഘർഷത്തിനിടയാക്കി.പിരിഞ്ഞു പോവാതിരുന്ന യു ഡി എസ് എഫ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ,എം എസ് എഫ് ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ പി റംഷാദ്, അർജുൻ ചാലാട്, യുനുസ് പടന്നോട്, ഷഹബാസ് കായ്യത്ത്,പ്രകീർത്ത് മുണ്ടേരി,അനസ്,വൈഷ്ണവ് കായലോട്,അജ്നാസ്,അഹമ്മദ് യാസീൻ,റസൽ, സൂര്യതേജ് എ എം,സവാദ് മുണ്ടേരി,അഭിൻ, ആദിൽ പാച്ചപ്പൊയ്ക എന്നിവർ നേതൃത്വം നൽകി.
Pmsreeudfc







.jpeg)





























