പാലക്കാട് : പല്ലഞ്ചാത്തന്നൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. പൊള്ളപ്പാടം സ്വദേശി വാസുവാണ് ഭാര്യ ഇന്ദിരയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് പിടികൂടി.
കുടുംബപ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് വിവരം. ഇരുവരും തമ്മില്‍ ഇന്നലെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. അതിന് ശേഷം ഇന്ന് രാവിലെയാണ് വാസു ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. ശേഷം, ഇയാള്‍ തന്നെയാണ് നാട്ടുകാരം വിളിച്ചുവരുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുകയും ചെയ്തു. വാസുവിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം കുഴല്‍മന്തം പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. അല്‍പ്പ സമയത്തിനകം തെളിവെടുപ്പടക്കം നടക്കും.
Palakkadmurder






































