ഗാസ: ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ്, ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറിയതിലെ തർക്കമണ് വീണ്ടും ആക്രമണത്തിന് കാരണമെന്നാണ് വിവരം. മൃതദേഹം എന്ന് കാട്ടി ഇന്നലെ ഹമാസ് കൈമാറിയത് 2 വർഷം മുൻപ് കൈമാറിയ ബന്ദിയുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗമാണെന്ന് ഇസ്രായേൽ ആരോപിച്ചു.
കസ്റ്റഡിയിൽ ഉള്ള മൃതദേഹം കൃത്രിമമായി കുഴിച്ചുമൂടി പുറത്തെടുത്തു ഹമാസ് തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഇസ്രായേൽ വാദം. മൃതദേഹം കണ്ടെത്താൻ കാലതാമസം വരുമെന്ന് ബോധ്യപ്പെടുത്താൻ ആയിരുന്നു ഇതെന്നും ഇസ്രായേൽ പറയുന്നു. ഇതോടെയാണ് ഗാസയിൽ ആക്രമണം വീണ്ടും തുടരാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആഹ്വാനം ചെയ്തത്. അതേസമയം, ഇസ്രായേലിൻ്റെ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. ഇസ്രായേൽ ബോബംബിങ് മൃതദേഹങ്ങൾ തെരഞ്ഞെടുക്കുന്നതിനെ ദുർഘടമാക്കിയെന്നും ഇസ്രയേലാണ് വെടിനിർത്തൽ ധാരണകൾ ലംഘിച്ചതെന്നുമാണ് ഹമാസ് വാദം
Gasa





































