കണ്ണൂർ : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെയും പുരുഷ വാര്‍ഡനെയും നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയോടൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. കായിക താരങ്ങള്‍ക്ക് മുന്‍ഗണന. പ്ലസ് ടു യോഗ്യതയുള്ള 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും കായിക താരങ്ങള്‍ക്കും മുന്‍ഗണന. വിമുക്ത ഭടന്മാര്‍ക്ക് വയസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വയസ്, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, കായിക മികവ്, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ നാലിന് രാവിലെ 11 മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് എത്തണം.
Vacancy

.png) 
                    
                    






















 
                                                    





 
                                









