വയനാട്ടിലെ വ്യാജ സിപ്പ് ലൈന്‍ അപകടം; കേസെടുത്ത് സൈബര്‍ പൊലീസ്

വയനാട്ടിലെ വ്യാജ സിപ്പ് ലൈന്‍ അപകടം; കേസെടുത്ത് സൈബര്‍ പൊലീസ്
Oct 31, 2025 08:51 AM | By sukanya

വയനാട്: സിപ്പ് ലൈന്‍ അപകടം എന്ന രീതിയില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്തു. വയനാട് സൈബര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നവമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചശേഷമാണ് പോലീസ് കേസെടുത്തത്.

കുഞ്ഞുമായി യുവതി സിപ്പ് ലൈനില്‍ പോകാന്‍ തയ്യാറാകുന്നതിനിടെ ലൈന്‍ പൊട്ടുന്നതും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഗൈഡ് താഴേക്ക് വീഴുന്നതുമായിരുന്നു ദൃശ്യത്തിലുണ്ടായിരുന്നത്. ഇത് എഐ വീഡിയോ ആണെന്ന് കണ്ടെത്തിയിരുന്നു.

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെവിടെയും ഇത്തരത്തില്‍ ഒരു അപകടവും നടന്നിട്ടില്ലെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും വയനാട് ടൂറിസം വകുപ്പ് വ്യക്തമാക്കിയിരുന്നു.

സിപ്പ് ലൈനില്‍ സേഫ്റ്റി പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. എന്നാല്‍ വീഡിയോയിലുള്ള യുവതിയും കുട്ടിയും ഹെല്‍മെറ്റ് പോലെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണുള്ളത്. കേബിള്‍ പൊട്ടി വീഴുന്നതായി കാണുന്ന ദൃശ്യങ്ങളിലും ചില അപാകതകള്‍ ഉണ്ട്.

‘wildeye’ എന്നൊരു വാട്ടര്‍മാര്‍ക്കും പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. ഇന്‍സ്റ്റഗ്രാമിലെ ഇതേ വാട്ടര്‍മാര്‍ക്കോടെ വിഡിയോകള്‍ പങ്കുവച്ചിട്ടുള്ള ‘wildeye543’ എന്ന പേരില്‍ ഒരു കണ്ടന്റ് ക്രിയേറ്ററുടെ അക്കൗണ്ട് കണ്ടെത്തി. എന്നാല്‍, വൈറല്‍ വിഡിയോ ഇതില്‍ പങ്കുവച്ചിട്ടുള്ളതായി നിലവില്‍ കാണുന്നില്ല.

Wayanad

Next TV

Related Stories
പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

Oct 31, 2025 05:25 PM

പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി

പരിയാരത്ത് 80 ലക്ഷം രൂപയുടെ കള്ളപ്പണം...

Read More >>
കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ

Oct 31, 2025 04:33 PM

കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി റെയ്ഡ്കോ

കർഷകർക്ക് അതിജീവനത്തിനായുള്ള നൂതന സംരഭങ്ങളുമായി...

Read More >>
നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

Oct 31, 2025 04:20 PM

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി

നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം...

Read More >>
കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

Oct 31, 2025 02:58 PM

കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കൂത്തുപറമ്പിൽ താലൂക്ക് ആശുപത്രിക്കായി നിർമിച്ച സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് ഉദ്ഘാടനം ചെയ്തു

Oct 31, 2025 02:48 PM

പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് ഉദ്ഘാടനം ചെയ്തു

പോലീസ് സ്റ്റേഷൻ കോടാൽ പുഴക്കര റോഡ് ഉദ്ഘാടനം...

Read More >>
മാനുവൽ ഫ്രെഡറിക്കിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ  അനുശോചിച്ചു

Oct 31, 2025 02:38 PM

മാനുവൽ ഫ്രെഡറിക്കിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

മാനുവൽ ഫ്രെഡറിക്കിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ...

Read More >>
Top Stories

News Roundup

//Truevisionall