തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ഇന്ന് കേന്ദ്ര സർക്കാരിന് കൈമാറും. മന്ത്രിസഭാ തീരുമാനം ചീഫ് സെക്രട്ടറിയാണ് കേന്ദ്രത്തെ അറിയിക്കുക.
പിഎം ശ്രീ പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നല്കുന്നത്. കേരളത്തിന്റെ കത്ത് കിട്ടിയശേഷം തുടർനടപടി ആലോചിക്കുമെന്നാണ് കേന്ദ്ര സർക്കാർ വ്യത്തങ്ങൾ പറയുന്നത്.
പിഎം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ധനസഹായം നല്കേണ്ട സ്കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയാറാക്കി കഴിഞ്ഞു.
പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ട് പോകാനാകില്ലെന്നാണ് കേന്ദ്ര നിലപാട്. അതേസമയം പിഎം ശ്രീയിൽ ഇനി വാക് പോര് വേണ്ടെന്ന നിലപാടിലാണ് സിപിഐ നേതൃത്വം.
കണ്ണൂരിൽ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച എഐവൈഎഫ് പ്രവർത്തകർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
Thiruvanaththapuram

 
                    
                    



















.jpeg)




 
                                                    





 
                                







