വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്; മെഡിക്കൽ കോളജിൻ്റെ ചികിത്സയിൽ തൃപ്‌തി ഇല്ല, പെൺകുട്ടിയുടെ അമ്മ

വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്; മെഡിക്കൽ കോളജിൻ്റെ ചികിത്സയിൽ തൃപ്‌തി ഇല്ല, പെൺകുട്ടിയുടെ അമ്മ
Nov 3, 2025 02:56 PM | By Remya Raveendran

തിരുവനന്തപുരം : വര്‍ക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിട്ട 19കാരി ശ്രീക്കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം. മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് മകൾ ജീവൻ നിലനിർത്തുന്നത്. ശരീരത്തിൽ 20 തോളം മുറിവുകളാണ് ഉള്ളത്. തലയിൽ രണ്ടോളം മുറിവുകൾ മകൾക്കുണ്ട്. ഡെഡ് ബോഡി കിടക്കുന്നതുപോലെയാണ് എൻറെ മകൾ കടക്കുന്നത്. അവർ ഇതുവരെ ചികിത്സ തുടങ്ങിയിട്ടില്ല. 1 മണിക്ക് മെഡിക്കൽ ബോർഡ് കൂടിയിട്ട് അറിയിക്കാം എന്നാണ് പറഞ്ഞത്. മകൾക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ പ്രിയദർശിനി പറഞ്ഞു.

എൻറെ കുഞ്ഞിനെ തിരികെ വേണം. 19 വയസ് കഴിഞ്ഞിട്ടില്ല കുഞ്ഞിന്. മകൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾ മുതൽ പേടിയായിരുന്നു.മകൾക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കണ്ടിട്ടില്ല. ഇന്നലെ രാത്രി ഫോണിലൂടെയാണ് വാർത്ത കാണുന്നത്. മകൾ വന്നത് തന്റെ അമ്മയുടെ വീട്ടിലേക്കാണ് പോയതെന്നും പ്രിയദര്‍ശിനി പറഞ്ഞു.

അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്. പെൺകുട്ടിയെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുരേഷ് കുമാർ ആണ് ഇന്നലെ ട്രെയിനിൽ നിന്ന് ശ്രീകുട്ടിയെ പുറകിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻശ്രമിച്ചത്. വാതിൽക്കൽ നിന്ന് മാറാത്തതായിരുന്നു ആക്രമണത്തിന് പ്രകോപനമായത്.

Trainaccident

Next TV

Related Stories
ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ കാർ മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്

Nov 3, 2025 08:35 PM

ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ കാർ മറിഞ്ഞ് അഞ്ചു പേർക്ക് പരിക്ക്

ഇരിട്ടി കൂട്ടുപുഴ റോഡിൽ മാടത്തിൽ കാർ മറിഞ്ഞ് അഞ്ചു പേർക്ക്...

Read More >>
 ജാമ്യം എടുത്ത് തമിഴ്നാട്ടിലേക്ക് കടന്ന വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

Nov 3, 2025 08:29 PM

ജാമ്യം എടുത്ത് തമിഴ്നാട്ടിലേക്ക് കടന്ന വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

ജാമ്യം എടുത്ത് തമിഴ്നാട്ടിലേക്ക് കടന്ന വാറണ്ട് പ്രതികളെ അറസ്റ്റ്...

Read More >>
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിഎൽഎ മാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Nov 3, 2025 05:58 PM

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിഎൽഎ മാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിഎൽഎ മാർക്കുള്ള പരിശീലന ക്ലാസ്...

Read More >>
നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടന്നു

Nov 3, 2025 04:32 PM

നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടന്നു

നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ...

Read More >>
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

Nov 3, 2025 04:10 PM

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല...

Read More >>
വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ   എസ് യുവിന്റെ  കരിങ്കൊടി പ്രതിഷേധം

Nov 3, 2025 03:57 PM

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ എസ് യുവിന്റെ കരിങ്കൊടി...

Read More >>
Top Stories

News Roundup

//Truevisionall