കേളകം : കേളകം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടത്തി.കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി. ആറാം വാർഡിൽ നടത്തിയ വികസന - ക്ഷേമ പ്രവർത്തനങ്ങൾ ഗ്രാമസഭയിൽ വിശദീകരിച്ചു.വാർഡ് മെമ്പർ ഷാൻ്റി സജി അദ്യക്ഷത വഹിച്ചു. മെമ്പർമാരായ പ്രീത ഗംഗാധരൻ, ലീലാമ്മ ജോണി, ജെ.എച്ച്.ഐ ബിനു എന്നിവർ സംസാരിച്ചു. നിരവധി പേർ ഗ്രാമസഭയിൽ പങ്കെടുത്തു.
Wardgramasaba







































