പേരാവൂർ : പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി - എസ് ഐ ആർ, പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബി എൽ എ മാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സ്വതന്ത്രവും സുതാര്യവും നീതിയുക്തവുമായ കുറ്റമറ്റ ഒരു വോട്ടർ പട്ടികയാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ പറഞ്ഞു.വോട്ടർ പട്ടിക പ്രത്യേക തീവ്രപരിഷ്കരണ പദ്ധതി ബൂത്ത് തലത്തിൽ വിജയിപ്പിക്കുന്നതിനായി ബൂത്ത് ലെവൽ ഓഫീസർമാർക്ക് ( ബി എൽ ഒ) വേണ്ട സഹായങ്ങളും പിന്തുണയും നൽകുന്നതിനായി എസ് ഐ ആറുമായി ബന്ധപ്പെട്ട് ബി എല്‍ എ മാർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കെപിസിസി അംഗം ലിസി ജോസഫ്,കെ എം ഗിരീഷ്, മജീദ് അരിപ്പയിൽ, ഉമ്മർ പൊയിൽ, അലി പി പി, ചാക്കോ തൈക്കുന്നേൽ, ഷഫീർ ചെക്ക്യാട്ട്, നമേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മാസ്റ്റർ ട്രെയിനർ സി ജെ മാത്യു ക്ലാസ് നയിച്ചു.
SIR TRAINING CLASS IN PERAVOOR







































