വടകര തിരുവള്ളൂരിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം. യുവാവ് അറസ്റ്റിൽ. തിരുവള്ളൂർ മേളം കണ്ടി മീത്തൽ അബ്‌ദുള്ളയെയാണ് വടകര പോലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നിന് പുലർച്ചെയാണ് സംഭവം.
നിർമാണ പ്രവർത്തി നടക്കുന്ന വീട്ടിൽ മുകൾ നിലയിൽ വാതിൽ ഉണ്ടായിരുന്നില്ല. ഇതുവഴി വീട്ടിനുള്ളിലേക്ക് കടന്ന പ്രതി ഉറങ്ങി കിടക്കുകയിരുന്ന പന്ത്രണ്ട് കാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ വടകര പോലീസ് പിടികൂടി. പീഡന ശ്രമത്തിനിടെ പെൺകുട്ടി ബഹളം വെച്ചതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.
കേസിൽ പ്രതിയെ കണ്ടെത്താൻ സി.സി.ടി.വി. ദൃശ്യങ്ങളാണ് നിർണായകമായത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലായത്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
Pocsocase








































