മാനന്തവാടി: അമ്പുകുത്തി എൻ ടി എഫ് പി സെന്ററിൽ വച്ച് നോർത്ത് വയനാട് ഡിവിഷനിലെ പി.ആർ. ടി. അംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന ക്ലാസ് നടന്നു. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ എം ജോഷിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പിആർടി രൂപീകരിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ, മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പ്രാഥമിക ശുശ്രൂഷ പരിശീലനം എന്നീ വിഷയങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, എൻ.ഡി. ആർ.എഫ്, ഫയർഫോഴ്സ്, എന്നിവർ ക്ലാസുകൾ നൽകി.
തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽസി ജോയി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സന്തോഷ് കുമാർ IFS അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ജോസ് പാറക്കൽ,മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ വി ബിജു, പേര്യ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി ഹരിലാൽ ,. കെ. വി. ആനന്ദൻ RFO (Grade), കെ സുരേഷ് ബാബു DYRFO എന്നിവർ പങ്കെടുത്തു.തവിഞ്ഞാൽ പഞ്ചായത്ത്, തൊണ്ടർനാട് പഞ്ചായത്ത്,വെള്ളമുണ്ട പഞ്ചായത്ത്,മാനന്തവാടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പി ആർ ടി അംഗങ്ങളാണ് പരിശീലനത്തിൽ പങ്കെടുത്തത്. പരിശീലനാർത്ഥികൾക്ക് യൂണിഫോം കിറ്റ് വിതരണം ചെയ്തു.
Forest Department P.R.T. Two-day training program for members concluded






































