എസ്ഐആറിനെതിരെ സംസ്ഥാനം സുപ്രിം കോടതിയിലേക്ക്; സിപിഐഎമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും

എസ്ഐആറിനെതിരെ സംസ്ഥാനം സുപ്രിം കോടതിയിലേക്ക്; സിപിഐഎമ്മും കോൺഗ്രസും കേസിൽ കക്ഷി ചേരും
Nov 6, 2025 02:53 PM | By Remya Raveendran

തിരുവനന്തപുരം :   തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ സംസ്ഥാനം വൈകാതെ സുപ്രിം കോടതിയെ സമീപിക്കും. ഇന്നലെ ചേർന്ന സർവകക്ഷി യോഗ തീരുമാനപ്രകാരമാണ് സർക്കാർ നീക്കം. സിപിഐഎമ്മും കോൺഗ്രസും ഉൾപ്പെടെ കേസിൽ കക്ഷി ചേരും.

എസ്ഐആർ നടപടികളുമായി കമ്മീഷൻ മുന്നോട്ടുപോകുമ്പോൾ തമിഴ്നാടിന്റെയും പശ്ചിമ ബംഗാളിന്റെയും മാതൃകയിൽ നിയമ പോരാട്ടം വേണമെന്നായിരുന്നു ബിജെപി ഒഴികയുള്ള രാഷ്ട്രീയപാർട്ടികളുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനുള്ള നടപടികളും സർക്കാർ തുടങ്ങി. സംസ്ഥാന സർക്കാർ കോടതിയിലേക്ക് പോകുന്നതിനു പുറമേ സിപിഐഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കേസിൽ കക്ഷി ചേരും.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.നിയമോപദേശം ലഭിച്ച ശേഷം നിയമനടപടി തുടങ്ങാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ.

Sarkkaragainstir

Next TV

Related Stories
ആറളം ഫാമിൽ തണ്ണിമത്തൻ കൃഷി ശില്പശാല സംഘടിപ്പിച്ചു

Nov 6, 2025 05:29 PM

ആറളം ഫാമിൽ തണ്ണിമത്തൻ കൃഷി ശില്പശാല സംഘടിപ്പിച്ചു

ആറളം ഫാമിൽ തണ്ണിമത്തൻ കൃഷി ശില്പശാല...

Read More >>
ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

Nov 6, 2025 04:36 PM

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ...

Read More >>
തിരുവനന്തപുരംവഴയിലയിൽകെഎസ്ആർടിസി ബസിൻ്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

Nov 6, 2025 03:47 PM

തിരുവനന്തപുരംവഴയിലയിൽകെഎസ്ആർടിസി ബസിൻ്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരംവഴയിലയിൽകെഎസ്ആർടിസി ബസിൻ്റെ അടിയിൽപ്പെട്ട് യുവാവിന്...

Read More >>
മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊമ്പനാനയുടെ ജഡം കണ്ടെത്തി

Nov 6, 2025 03:25 PM

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊമ്പനാനയുടെ ജഡം കണ്ടെത്തി

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൊമ്പനാനയുടെ ജഡം...

Read More >>
കണ്ണൂര്‍ അഴീക്കല്‍ തുറമുഖ വികസന പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

Nov 6, 2025 03:04 PM

കണ്ണൂര്‍ അഴീക്കല്‍ തുറമുഖ വികസന പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം

കണ്ണൂര്‍ അഴീക്കല്‍ തുറമുഖ വികസന പദ്ധതിക്ക് മന്ത്രിസഭാ...

Read More >>
തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ

Nov 6, 2025 02:36 PM

തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ

തിരുവല്ല കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ...

Read More >>
Top Stories

News Roundup