തിരുവനന്തപുരം : വഴയിലയിൽ KSRTC ബസിൻ്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിൻക്കര – കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്. ഫാർമസ്യൂട്ടിക്കൽ എക്സിക്യൂട്ടീവ് ആണ്. തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട് വരുന്ന സൂപ്പർ ഫാസ്റ്റ് ബസിന് പിറകിലെ ടയറിന് അടിയിൽപ്പെട്ടാണ് മരണം.
ഇരുവരും നെടുമങ്ങാട്ടേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. ഇടതു വശത്ത് കൂടി ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ കല്ലിൽ തെന്നി ബസിൻ്റെ പുറക് വശത്തെ ടയറിന് അടിയിൽ വീഴുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വഴയില – പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.അതേസമയം, തൃശൂർ ദേശീയപാത മുരിങ്ങൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി സ്വദേശി ഗോഡ്സൺ (19) ,അന്നനാട് സ്വദേശി ഇമ്മാനുവേൽ (18) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ ആയിരുന്നു അപകടമുണ്ടായത്. ലോറിക്ക് പുറകിൽ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഇരുവരും തൽക്ഷണം മരിച്ചു.
Ksrtcaccident





































