ആറളം : കുടുംബശ്രീ ജില്ലാ മിഷൻ, കണ്ണൂർ, ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം ഫാമിൽതണ്ണിമത്തൻ കൃഷി ശിൽപ്പശാല സംഘടിപ്പിച്ചു.ഫാർമിങ് കോർപ്പറേഷൻ കെട്ടിടത്തിൽ വച്ച് നടന്ന പരിപാടിആറളം ഫാമിങ് കോർപ്പറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ Dr നിധീഷ് കുമാർ ഉദ്ഘാടനം ചെയ്തു . ആറളം പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ് അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യാതിഥിയായി . കെ അക്ഷയ , പ്രവിഷ എന്നിവർ സംസാരിച്ചു .തണ്ണിമത്തൻ കൃഷി യുടെ വിവിധ വശങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു .അഴിക്കോട് ഗ്രാമ പഞ്ചായത്തിൽ തണ്ണിമത്തൻ കൃഷിയിൽ വിജയ ഗാഥ രചിച്ചരജ്ജിത്ത് അഴിക്കോട് ശില്പ ശാലയിൽ തണ്ണിമത്തൻ കൃഷി കാർഷിക അനുഭവങ്ങൾ വിശദീകരിച്ചു.ജില്ലയിലെ കാർഷിക മേഖലയിലെ പ്രമുഖ സംഘടനയായ ടെക്നീഷ്യൻസ് & ഫാർമേഴ്സ് കോ - ഓഡിനേഷൻ സൊസൈറ്റി ( ടാഫ് കോസ് ) യുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്ടാഫ് കോസ് ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്ത്സംസാരിച്ചു.
തണ്ണിമത്തൻ കൃഷി ആരംഭിക്കാൻ താത്പര്യം അറിയിച്ച വർക്ക് വിത്തുകൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.
Aaralamfarm





































