തിരുവനന്തപുരം : ഗണേഷ് കുമാറിനെ വാനോളം പുകഴ്ത്തി കോൺഗ്രസ് നേതാവ്. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസാണ് മന്ത്രിയെ പൊതുവേദിയിൽ പുകഴ്ത്തിയത്. ഗണേഷ് കുമാറിനെ വീണ്ടും വിജയിപ്പിക്കണമെന്നും പ്രസിഡന്റിന്റെ ആഹ്വാനം.
പൂക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിഞ്ഞ് വേണം ഗണേഷ് കുമാറിനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ. ഗണേഷ് കുമാറും ആർ ബാലകൃഷ്ണപിള്ളയും ആയും തനിക്ക് പിരിയാത്ത ബന്ധം. ഞാനും നിങ്ങളോടൊപ്പം. ജാതി നോക്കാതെ വികസനം ചെയ്യുന്ന കായ്ഫലമുള്ള മരമാണ് ഗണേഷ് എന്നും അസീസ് വ്യക്തമാക്കി.
ഗണേഷ് കുമാറിന്റെ എം എൽ എ ഫണ്ട് ഉപയാഗിച്ച് നിർമ്മിച്ച റോഡുദ്ഘാടന ചടങ്ങിലായിരുന്നു പുകഴ്ത്തൽ. കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും ബഹിഷ്കരിച്ച പരിപാടിയിൽ പങ്കെടുത്ത അസീസിനെ പൊതുവേദിയിൽ ഗണേഷ് കുമാറും അഭിനന്ദിച്ചിരുന്നു കോൺഗ്രസ് തലവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റാണ് തലച്ചിറ അസീസ്.
Ganeshkumar







































