കണ്ണൂർ : കണ്ണൂർജില്ലയിലെ മലയോരത്തെ മുതിർന്ന സിപിഎം നേതാവ് കെ.എം. ജോസഫ് (84)അന്തരിച്ചു. വാർധക്യ സഹജങ്ങളായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ നിന്നുള്ള നേതാവായിരുന്നു. സി പി എം ജില്ലാ സെക്രട്ടേറിയേറ്റംഗവും കർഷസംഘം നേതാവുമായിരുന്നു കെ എം ജോസഫ്.
കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ്, നടുവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മലയോരത്ത് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു.കുടിയാന്‍മല സ്വദേശിയാണ്.
Senior CPM leader K.M. Joseph passes away






































