കണ്ണൂര്‍ : കണ്ണൂരിന്റെ വികസന ചരിത്രത്തില്‍ തിലകക്കുറിയാകുന്ന അഴീക്കല്‍ തുറമുഖ വികസന പദ്ധതിക്ക് മന്ത്രിസഭാ യോഗം അനുമതി നല്‍കി. അഴീക്കല്‍ തുറമുഖ വികസനത്തിനായി മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡ് സമര്‍പ്പിച്ച, ഡി.പി.ആറിനും CMD തയ്യാറാക്കി സമര്‍പ്പിച്ച സാമ്പത്തിക ഘടന റിപ്പോര്‍ട്ടിനുമാണ് അംഗീകാരം നല്‍കിയത്.
22-08-2024 ഉത്തരവിലെ നിബന്ധനകള്‍ ധന വകുപ്പിന്റെ അനുമതിക്ക് വിധേയമായി ഭേദഗതി ചെയ്യുന്നതിനാണ് ഇന്ന് ചേര്‍ന്ന മന്ത്രി സഭായോഗം അനുമതി നല്‍കിയത്. കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വികസന കുതിപ്പ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.
Azheekkalthuramugam





































