മണത്തണ: മണത്തണ പൈതൃക ഫോറത്തിന്റെ (എംപിഎഫ്) നേതൃത്വത്തിൽ മണ്ഡലകാല ഭജന മഹോത്സവം സംഘടിപ്പിക്കുന്നു. നവംബർ 17 മുതൽ ഡിസംബർ 27 വരെ 41 ദിവസങ്ങൾ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് അയ്യപ്പ ഭജന നടക്കുക. വൈകുനേരം 6:30 മുതൽ 9 മണിവരെയാണ് ഭജന നടക്കുക. നിരവധി ഭജന ഗ്രൂപ്പുകൾ ഇതിന്റെ ഭാഗമാകും. ഭക്ത ജനങ്ങൾക്ക് ഭക്ഷണത്തിനുള്ള സജ്ജീകരണങ്ങളും പൈതൃക ഫോറം ഒരുകുന്നുണ്ട്. നവംബർ 17 ന് വൈകുന്നേരം 5:30 ന് തലശ്ശേരി അമൃതാനന്ദമയി മഠാധിപതി അഭയാമൃത സ്വാമികൾ ഭജന മഹോത്സവം ഉദ്‌ഘാടനം ചെയ്യും. പരിപാടിയുടെ ആദ്യ നോട്ടീസ് പൈതൃക ഫോറം അംഗം ചെറിയത് പ്രഭാകരൻ നായർക്ക് എം പി എഫ് സെക്രട്ടറി ബിന്ദു സോമൻ കൈമാറി.. മണ്ഡലകാല ഭജന മഹോത്സവത്തിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് മണത്തണ പൈതൃക ഫോറം കൂട്ടായ്മ അറിയിച്ചു.
Manathana Paithruka forum is organizing Mandalam Period Bhajan Festival.





































