വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നു

വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ഗുരുതരമായി തുടരുന്നു
Nov 7, 2025 11:28 AM | By sukanya

വര്‍ക്കല: തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. ഇവരുടെ നിലവിലെ നിലവിലയിരുത്താൻ തുടർച്ചയായി സിടി സ്കാൻ എടുത്ത് പരിശോധിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എന്നാൽ പ്രതീക്ഷിച്ച ഉണർവ് ശ്രീക്കുട്ടിയിൽ ഉണ്ടാകുന്നില്ലന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിൽ ആക്‌സോണൽ ഇൻജ്വറിയുണ്ടായെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്.അതിനാൽ സാധാരണ നിലയിലാകാൻ സമയം വേണ്ടി വരും.എന്നാൽ എത്രനാൾ ഇങ്ങനെ അബോധാവസ്ഥയിൽ തുടരുമെന്നും വ്യക്തമല്ല. അതേസമയം എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ പറയുന്നു.

അതേസമയം സഹയാത്രികന്‍ ചവിട്ടിതാഴേക്കിട്ട ശ്രീക്കുട്ടിയുടെ സുഹൃത്തിനെ രക്ഷിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു.

ഇയാള്‍ തന്നെയാണ് പ്രതിയായ സുരേഷിനെ കീഴ്‍പ്പെടുത്തുകയും പിന്നീട് റെയില്‍വെ പൊലീസിന് കൈമാറുകയും ചെയ്തത്. ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്

The condition of the woman who was pushed off the train by a fellow passenger while intoxicated in Varkala remains critical

Next TV

Related Stories
വർക്കല ട്രെയിൻ അതിക്രമം; പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Nov 7, 2025 01:48 PM

വർക്കല ട്രെയിൻ അതിക്രമം; പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വർക്കല ട്രെയിൻ അതിക്രമം; പരുക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി...

Read More >>
പയ്യന്നൂരിൽ വാഹനാപകടം : ഓട്ടോ യാത്രക്കാരി മരിച്ചു.

Nov 7, 2025 12:58 PM

പയ്യന്നൂരിൽ വാഹനാപകടം : ഓട്ടോ യാത്രക്കാരി മരിച്ചു.

പയ്യന്നൂരിൽ വാഹനാപകടം : ഓട്ടോ യാത്രക്കാരി...

Read More >>
കൂട്ടുപുഴയിൽ എംഡിയുമായി രണ്ട് യുവാക്കൾ പിടിയിൽ.

Nov 7, 2025 12:49 PM

കൂട്ടുപുഴയിൽ എംഡിയുമായി രണ്ട് യുവാക്കൾ പിടിയിൽ.

കണ്ണൂർ കൂട്ടുപുഴയിൽ എംഡിയുമായി രണ്ട് യുവാക്കൾ...

Read More >>
യുവസംവിധായകർക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമർപ്പിച്ചു

Nov 7, 2025 12:12 PM

യുവസംവിധായകർക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം സമർപ്പിച്ചു

യുവസംവിധായകർക്കെതിരായ ഹൈബ്രിഡ് കഞ്ചാവ് കേസ്:...

Read More >>
തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോ​ഗി മരിച്ച സംഭവം:  പ്രതികരണവുമായി ഡോക്ടർമാർ

Nov 7, 2025 12:09 PM

തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോ​ഗി മരിച്ച സംഭവം: പ്രതികരണവുമായി ഡോക്ടർമാർ

തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രോ​ഗി മരിച്ച സംഭവം: പ്രതികരണവുമായി ഡോക്ടർമാർ ...

Read More >>
വോട്ടുകൊള്ള ആരോപണം മാധ്യമറിപ്പോർട്ട് ആയുധമാക്കി ബിജെപി

Nov 7, 2025 12:03 PM

വോട്ടുകൊള്ള ആരോപണം മാധ്യമറിപ്പോർട്ട് ആയുധമാക്കി ബിജെപി

വോട്ടുകൊള്ള ആരോപണം മാധ്യമറിപ്പോർട്ട് ആയുധമാക്കി...

Read More >>
Top Stories

News Roundup