തിരുവനന്തപുരം: വോട്ടുകൊള്ള ആരോപണത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പിശകുണ്ടെന്ന മാധ്യമ റിപ്പോർട്ട് ആയുധമാക്കി ബിജെപി. രാഹുൽ ഗാന്ധിയേക്കാൾ ഒരാൾക്ക് എങ്ങനെ മണ്ടനാകാനാകുമെന്ന് അമിത് മാളവ്യ പ്രതികരിച്ചു. രാജകുമാരനോട് ആരാണ് സത്യം പറഞ്ഞു കൊടുക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.
22 തവണ വോട്ടർ പട്ടികയിൽ വന്ന ബ്രസീലിയൻ യുവതി ഇതുവരെ ഇന്ത്യയിൽ വന്നിട്ടില്ല. ബ്രസീൽ വിട്ട് പോയിട്ടില്ലെന്നും താൻ മോഡൽ അല്ലെന്നും ഹെയർ ഡ്രെസ്സറാണെന്നും ലാരിസ്സ നേരി ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞിരുന്നു. ചിത്രം എടുത്തത് 8 വർഷം മുൻപ് സുഹൃത്തായ ഫോട്ടോഗ്രാഫറാണ്. ഇത് ആദ്യം എഐയാണെന്ന് തെറ്റിദ്ധരിച്ചു. ബ്രസീലിലാണ് ഇത് സംഭവിച്ചതെങ്കിൽ താൻ നിയമനടപടി സ്വീകരിക്കുമായിരുന്നുവെന്നും ലാരിസ്സ പ്രതികരിച്ചിരുന്നു. ഇതാണ് ഇപ്പോൾ ബിജെപി ഏറ്റെടുത്തിരിക്കുന്നത്.
BJP uses media reports as a weapon to accuse of vote-rigging





































