ഇരിട്ടി: ചെടിക്കുളം അമ്പലക്കണ്ടി ജംഗ്ഷൻ റോഡ് വീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്ന നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപറമ്പിൽ അധ്യക്ഷത വഹിച്ചു. മെമ്പർ മാരായ E P മേരി, ജെസ്സി ഉമ്മിക്കുഴി, അബ്ദുള്ള ബിനുപന്നിക്കോട്ടിൽ, റോബിൻ, തുടങ്ങിയവർ സംസാരിച്ചു.
Chedikkulamroadwork




































