അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സുപ്രീംകോടതി

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സുപ്രീംകോടതി
Nov 7, 2025 02:53 PM | By Remya Raveendran

ഡൽഹി :   അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. AAIBയുടെ പ്രാഥമിക റിപ്പോർട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. പൈലറ്റുമാർക്ക് പിഴവ് സംഭവിച്ചതായുള്ള വിദേശ മാധ്യമ റിപ്പോർട്ടിനെതിരെയായിരുന്നു കോടതിയുടെ പരാമർശം. മാധ്യമ റിപ്പോർട്ട് വളരെ മോശമാണെന്നും പൈലറ്റുമാരുടെ പിഴവാണെന്ന് രാജ്യത്താരും വിശ്വസിക്കുന്നില്ലായെന്നും ജസ്റ്റിസ്‌ ബാഗ്ചി വ്യക്തമാക്കി. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് നൽകിയ ഹർജിയിൽ ആണ് കോടതിയുടെ പരാമർശം. കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ചു, ഈ മാസം പത്തിന് വീണ്ടും കേസ് പരിഗണിക്കും.

ജൂൺ 12നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങൾക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.

Ahammadabadairclash

Next TV

Related Stories
കേരള കാറ്ററേഴ്സ് അസോ.ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ അങ്കമാലിയിൽ

Nov 7, 2025 05:02 PM

കേരള കാറ്ററേഴ്സ് അസോ.ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ അങ്കമാലിയിൽ

കേരള കാറ്ററേഴ്സ് അസോ.ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ...

Read More >>
കഞ്ചാവ് വേട്ട ; കാടാച്ചിറഭാഗത്ത്‌ വെച്ച്   11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിൽ

Nov 7, 2025 04:40 PM

കഞ്ചാവ് വേട്ട ; കാടാച്ചിറഭാഗത്ത്‌ വെച്ച് 11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിൽ

കഞ്ചാവ് വേട്ട ; കാടാച്ചിറഭാഗത്ത്‌ വെച്ച് 11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി...

Read More >>
യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

Nov 7, 2025 03:54 PM

യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍...

Read More >>
കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

Nov 7, 2025 03:06 PM

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി...

Read More >>
ട്രെൻഡിനൊപ്പം ചേർന്ന്  സോഷ്യൽമീഡിയ കത്തിച്ച് പയ്യന്നൂർ അഗ്നിരക്ഷാസേനാംഗങ്ങൾ

Nov 7, 2025 02:32 PM

ട്രെൻഡിനൊപ്പം ചേർന്ന് സോഷ്യൽമീഡിയ കത്തിച്ച് പയ്യന്നൂർ അഗ്നിരക്ഷാസേനാംഗങ്ങൾ

ട്രെൻഡിനൊപ്പം ചേർന്ന് സോഷ്യൽമീഡിയ കത്തിച്ച് പയ്യന്നൂർ...

Read More >>
ചെടിക്കുളം അമ്പലക്കണ്ടി ജംഗ്ഷൻ റോഡ് കോൺക്രീറ്റ് പ്രവർത്തി ആരംഭിച്ചു

Nov 7, 2025 02:24 PM

ചെടിക്കുളം അമ്പലക്കണ്ടി ജംഗ്ഷൻ റോഡ് കോൺക്രീറ്റ് പ്രവർത്തി ആരംഭിച്ചു

ചെടിക്കുളം അമ്പലക്കണ്ടി ജംഗ്ഷൻ റോഡ് കോൺക്രീറ്റ് പ്രവർത്തി...

Read More >>
Top Stories

News Roundup