കണ്ണൂർ : കേരള കാറ്ററേഴ്സ് അസോ. ( കെ.സി.എ ) നവംബർ 11, 12, 13 തീയ്യതികളിൽ. ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ 2025 അങ്കമാലി അഡ് ൽക്സ് കൺ വെൻഷൻ സെൻ്റിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സായ് സൊല്യൂഷൻസ് എന്ന ചെന്നൈ ആസ്ഥാനമാക്കിയ കമ്പനിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. 11 ന് രാവിലെ 10 മണിക്ക് സനീഷ് കുമാർ ജോസഫ് എം.എൽ.എ എക്സ്പോയുടെ നാട മുറിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ കെ.സി എകണ്ണൂർ ജില്ലാ പ്രസിഡൻ്റ് സാജു വാകാനിപ്പുഴ സംസ്ഥാന ട്രഷറർ എം. ആർ റഷീദ് സി.എം മഹ്റൂഫ്, ബിജു കുണ്ടത്തിൽ 'ബോബി രാജ്. രാജേഷ് റോസ് എന്നിവർ പങ്കെടുത്തു.
Caterersexpoatangamali




































