കണ്ണൂർ : കണ്ണൂർ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ തല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് നവംബർ ഒൻപതിന് ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം ആറു മണി വരെ നടക്കുന്ന മത്സരത്തിൽ ജില്ലയിലെ വിവിധ കളരികളിൽ നിന്നും സൂപ്പർ കിഡ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ സൂപ്പർ സീനിയർ, വെറ്ററൈൻ വിഭാഗങ്ങളിലായി അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. രാവിലെ ഒൻപതിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചാംപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ ജനറൽ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്തംഗം കെ വി ബിജു , എടക്കാട് ബ്ളോക്ക് പഞ്ചായത്തംഗം കെ.വി. ജയരാജൻ, കെ.ഗിരീശൻ എന്നിൽ മുഖ്യാതിഥികളാകും. ചാല ഗവ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി ആർ സുനിഷ ,പി.ടി.എ പ്രസിഡൻ്റ് എൻ. പ്രമോദ്, ടി.കെ. സുരേഷ് ബാബു, കെ. മോഹനൻഗുരുക്കൾ, സി.കെ ഉമേഷൻ ഗുരുക്കൾ, കുന്നരു ഗംഗാധരൻ ഗുരുക്കൾ, വി.പ്രസാദ് ഗുരുക്കൾ എന്നിവർ സംസാരിക്കും. വൈകിട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം കെ.വി സുമേഷ് എം.എൽ എ ഉദ്ഘാടനം ചെയ്യും. വിജയ് ഗുരുക്കൾ വിളമന അദ്ധ്യക്ഷനാകും. ബ്ളോക്ക് മെമ്പർ ഇ.കെ സുരേന്ദ്രൻ, ചെമ്പിലോട് പഞ്ചായത്തംഗം ഇ.ബിന്ദു, മുസ്ലീം ലീഗ് പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി, അഡ്വ. ഇ ആർ വിനോദ്, ചീമേനി അവധൂതാശ്രമം സാധുവിനോദ് സ്വാമി എന്നിവർ മുഖ്യാതിഥികളാവും. മമ്പറം ദിവാകരൻ മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. എം.വി നികേഷ് കോയ്യോട്, അജയകുമാർ മീനോത്ത്, ഡോ. സി.ഗംഗാധരൻ, പ്രശാന്ത് അഗസ്ത്യ' എ.പി ഗംഗാധരൻ തുടങ്ങിയവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കുന്നരു ഗംഗാധരൻ ഗുരുക്കൾ, ജില്ലാസെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ, ജില്ലാ ട്രഷറർ പ്രസാദ് ഗുരുക്കൾ, വൈസ് പ്രസിഡൻ്റ് വിജയ് ഗുരുക്കൾ വിളമന, ബാബുരാജ് ഗുരുക്കൾ എന്നിവർ പങ്കെടുത്തു.
Kalaripayattchambyanship

.png)
.png)
.png)



.png)
.png)
.png)



























