കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് മണത്തണയിൽ സമൂഹകലാവിഷ്കാര ക്യാമ്പ്

കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് മണത്തണയിൽ സമൂഹകലാവിഷ്കാര ക്യാമ്പ്
Nov 7, 2025 10:13 PM | By sukanya

മണത്തണ : LA/ല ആർട്ട് ഫെസ്റ്റിന് ന് ശേഷം സമൂഹകലാവിഷ്കാര ക്യാമ്പുമായി എബിസി. മണത്തണ കോട്ടകുന്നിൽ നവംബർ അവസാന വാരത്തിലാണ് ക്യാമ്പ് നടക്കുക. കൊച്ചി ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 12 വയസിന് മുകളിൽ പ്രായമുള്ള കലാഭിമുഖ്യമുള്ള ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് സമൂഹകലാവിഷ്കാര ക്യാമ്പ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രഗദ്ഭരായ കലാകാരന്മാർക്കൊപ്പം ഒത്തുചേർന്ന് കലാവിഷ്ക്കാരങ്ങൾ നടത്തിയും പരസ്പര ബഹുമാനത്തോടെ ആശയവിനിമയങ്ങൾ നടത്തിയും വൈവിധ്യമാർന ജീവിത പശ്ചാത്തലങ്ങളിൽ നിന്നു വരുന്ന വിവിധ പ്രായത്തിലുള്ളവർ ഒത്തുചേർന്ന് സമന്വയത്തിലൂടെ നടത്തുന്ന ഒരു കലാവിഷ്കാര അന്വേഷണമായാണ് കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പ് അഥവാ സമൂഹകലാവിഷ്കാര ക്യാമ്പ് വിഭാവനം ചെയിതിട്ടുള്ളത്.

വൈവിധ്യങ്ങളെ മനസിലാക്കാനും, അംഗീകരിക്കാനും, ഇടപഴകാനുമുള്ള ജീവനകലയും ഉൾച്ചേരുന്ന ക്യാമ്പിൽ താത്പര്യമുള്ള നാല്പത്തിഅഞ്ചോളം പേരെയാണ് പരമാവധി ഉൾപ്പെടുത്തുവാൻ കഴിയുന്നതെന്ന് സംഘാടകർ അറിയിച്ചു. 2025 നവംബർ 29, 30 തീയ്യതികളിൽ കണ്ണൂരിലെ മണത്തണ കോട്ടക്കുന്നിൽ നടക്കുന്ന ക്യാമ്പിന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ എ ബി സി ആർട്ട്റൂം ഡയറക്ടർ ബ്ലെയ്സ് ജോസഫും സംഘവും നേതൃത്വം നൽകും.

ചിത്ര, ശിൽപ, കരകൗശല, ഡിജിറ്റൽ ആർട്ട് തുടങ്ങി ഏത് മേഖലയിലും താത്പര്യമുള്ളവർക്ക് (കുട്ടികൾ മുതൽ മുതിർന്നവർ വരെ) നവംബർ 20 ന് മുൻപായി കമ്യൂണിറ്റി ആർട്ട് പ്രാക്ടീസ് ക്യാമ്പിൽ പങ്കെടുക്കാൻ അപേക്ഷിക്കാം. അതിലേക്കായി വാട്സാപ്പ് ചെയ്യണ്ട നമ്പർ: 70123 76133 Ph, 99610 73667

Community Art Exploration Camp in Manathana

Next TV

Related Stories
മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ചുമതലയേൽക്കും

Nov 7, 2025 10:37 PM

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി ചുമതലയേൽക്കും

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടായി...

Read More >>
തിരുവനന്തപുരം മെട്രോ: ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം

Nov 7, 2025 09:44 PM

തിരുവനന്തപുരം മെട്രോ: ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം മെട്രോ: ആദ്യഘട്ട അലൈന്‍മെന്റിന്...

Read More >>
പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണി:നവംബര്‍ 10 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

Nov 7, 2025 09:21 PM

പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണി:നവംബര്‍ 10 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

പാല്‍ചുരം റോഡിന്റെ അറ്റകുറ്റപ്പണി:നവംബര്‍ 10 മുതല്‍ രണ്ട് ദിവസത്തേക്ക് ഗതാഗത...

Read More >>
ജില്ലാ തല കളരിപയറ്റ് ചാംപ്യൻഷിപ്പ് ഒൻപതിന് ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

Nov 7, 2025 05:30 PM

ജില്ലാ തല കളരിപയറ്റ് ചാംപ്യൻഷിപ്പ് ഒൻപതിന് ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

ജില്ലാ തല കളരിപയറ്റ് ചാംപ്യൻഷിപ്പ് ഒൻപതിന് ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും ...

Read More >>
കേരള കാറ്ററേഴ്സ് അസോ.ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ അങ്കമാലിയിൽ

Nov 7, 2025 05:02 PM

കേരള കാറ്ററേഴ്സ് അസോ.ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ അങ്കമാലിയിൽ

കേരള കാറ്ററേഴ്സ് അസോ.ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ...

Read More >>
കഞ്ചാവ് വേട്ട ; കാടാച്ചിറഭാഗത്ത്‌ വെച്ച്   11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിൽ

Nov 7, 2025 04:40 PM

കഞ്ചാവ് വേട്ട ; കാടാച്ചിറഭാഗത്ത്‌ വെച്ച് 11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിൽ

കഞ്ചാവ് വേട്ട ; കാടാച്ചിറഭാഗത്ത്‌ വെച്ച് 11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി...

Read More >>
Top Stories

News Roundup