കഞ്ചാവ് വേട്ട ; കാടാച്ചിറഭാഗത്ത്‌ വെച്ച് 11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിൽ

കഞ്ചാവ് വേട്ട ; കാടാച്ചിറഭാഗത്ത്‌ വെച്ച്   11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി അറസ്റ്റിൽ
Nov 7, 2025 04:40 PM | By Remya Raveendran

കണ്ണൂർ  :  എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അനുശ്രീ കെ യുടെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാടാച്ചിറ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 11.380 കിലോ ഗ്രാം കഞ്ചാവുമായി ആസ്സാം സ്വദേശി അബ്ദുൽ കാദൂസ്(28/2025) എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള ATS ഇന്റെ സഹായം ലഭിച്ചിരുന്നു. മുമ്പും മയക്കു മരുന്ന് ഉൾപ്പെട്ട കേസുകളിൽ പ്രതിയാണ് അബ്ദുൽ കാദൂസ്. കണ്ണൂർ ഭാഗത്തേക്ക് മൊത്തമായും കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പ്രതി.പ്രതിയെ കണ്ടു പിടിക്കുന്നതിൽ അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂനോളി, അനിൽ കുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു പി വി, ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷബ്‌ന, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.ടി കേസ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ NDPS ACT 20(b)(ii)(B) പ്രകാരം NDPS ക്രൈo നമ്പർ 86/2025 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പ്രതിയെ ACJM തലശ്ശേരി കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.

Kanjavcase

Next TV

Related Stories
ജില്ലാ തല കളരിപയറ്റ് ചാംപ്യൻഷിപ്പ് ഒൻപതിന് ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

Nov 7, 2025 05:30 PM

ജില്ലാ തല കളരിപയറ്റ് ചാംപ്യൻഷിപ്പ് ഒൻപതിന് ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും

ജില്ലാ തല കളരിപയറ്റ് ചാംപ്യൻഷിപ്പ് ഒൻപതിന് ചാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും ...

Read More >>
കേരള കാറ്ററേഴ്സ് അസോ.ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ അങ്കമാലിയിൽ

Nov 7, 2025 05:02 PM

കേരള കാറ്ററേഴ്സ് അസോ.ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ അങ്കമാലിയിൽ

കേരള കാറ്ററേഴ്സ് അസോ.ഹോട്ടൽ ആൻഡ് കാറ്ററിങ് ടെൻഡെക് എക്സ്പോ...

Read More >>
യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

Nov 7, 2025 03:54 PM

യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്

യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍...

Read More >>
കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

Nov 7, 2025 03:06 PM

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി കുടുംബം

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി...

Read More >>
അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സുപ്രീംകോടതി

Nov 7, 2025 02:53 PM

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല; സുപ്രീംകോടതി

അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ കുറ്റപ്പെടുത്താൻ കഴിയില്ല;...

Read More >>
ട്രെൻഡിനൊപ്പം ചേർന്ന്  സോഷ്യൽമീഡിയ കത്തിച്ച് പയ്യന്നൂർ അഗ്നിരക്ഷാസേനാംഗങ്ങൾ

Nov 7, 2025 02:32 PM

ട്രെൻഡിനൊപ്പം ചേർന്ന് സോഷ്യൽമീഡിയ കത്തിച്ച് പയ്യന്നൂർ അഗ്നിരക്ഷാസേനാംഗങ്ങൾ

ട്രെൻഡിനൊപ്പം ചേർന്ന് സോഷ്യൽമീഡിയ കത്തിച്ച് പയ്യന്നൂർ...

Read More >>
Top Stories