കണിച്ചാർ : കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ തലശ്ശേരി- ബാവലി റോഡിൽ ഇരുപത്തി ഒൻപതാം മൈൽ വെള്ളച്ചാട്ടത്തിന് സമീപം പഞ്ചായത്ത് നിർമ്മിക്കുന്ന വഴിയോര വിശ്രമകേന്ദ്രത്തിൻ്റെയും, വെള്ളച്ചാട്ടം സൗന്ദര്യവൽക്കരണത്തിൻ്റെയും പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ തോമസ് വടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ജിമ്മി അബ്രാഹം സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനീയർ ഡോക്ടർ സിന്ധ്യ ഡാനിയേൽ പദ്ധതി വിശദീകരണം നടത്തി. വഴിയോര വിശ്രമകേന്ദ്രം പണിയുന്നതിന് പതിനേഴ് ലക്ഷത്തി അൻപതിനായിരം രൂപയും, വെള്ളച്ചാട്ടം സൗന്ദര്യവൽക്കരണത്തിന് പത്ത് ലക്ഷത്തി അൻപതിനായിരം രൂപയും അനുവദിച്ചിട്ടുണ്ട്.തലശ്ശേരി- ബാവലി റോഡിലെ യാത്രക്കാർക്ക് ഏറെ അനുഗ്രഹമാകുന്ന നിലയിലാണ് വഴിയോര വിശ്രമകേന്ദ്രവും, വെളളച്ചാട്ടം സൗന്ദര്യവൽക്കരണവും നടപ്പിലാക്കുന്നത്.
Kanicharpanchayath




































