കണ്ണൂർ: ട്രെൻഡിനൊപ്പം ചേർന്ന് അഗ്നിരക്ഷാ നിലയത്തിലെ ജീവനക്കാർ ബോധവൽക്കരണ സന്ദേശമടങ്ങിയ റീൽ 4 ദിവസത്തിനുള്ളിൽ കണ്ടത് 10 മില്യൻ പേർ. സമുഹമാധ്യമത്തിൽ തരംഗമായ ഹസ്കി ഡാൻസ് ട്രെൻഡ് പശ്ചാത്തലത്തിൽ ജീവന ക്കാർ ഒരുക്കിയ ഫയർ എക്സ്‌റ്റിംഗ്വിഷർ ഉപയോഗിക്കാൻ പഠിച്ചാലോ എന്ന ബോധവൽക്കരണ വിഡിയോയാണ് വൈറലായത്.
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.പി.രാഹുലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണു വിഡിയോ പുറത്തുവന്നത്. സ്‌റ്റേഷൻ ഓഫിസർ സി.പി.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു വിഡിയോ ചിത്രീകരണം. എൻ.മുരളി, പി.കെ.അജിത് കുമാർ, പി.പി. രാഹുൽ, ജുബിൻ, ജോബി എന്നിവരാണ് വീഡിയോയിൽ ഉള്ളത്. ക്യാമറയും എഡിറ്റിങ്ങും ഫയർ സ്‌റ്റേഷൻ ജീവനക്കാരൻ യു.കെ.ലിജേഷ് നിർവഹിച്ചു.
Payyannurfireandsafty




































