കണ്ണൂർ: പയ്യന്നൂരിൽ അമിത വേഗതയിലെത്തിയ കാർ വാഹനങ്ങളിൽ ഇടിച്ച് ഓട്ടോ യാത്രക്കാരി മരിച്ചു. തൃക്കരിപ്പൂർ ഉടുമ്പന്തല സ്വദേശി ഖദീജ (58) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. അപകടത്തിൽ മൂന്ന് വാഹനങ്ങൾ തകർന്നു. പഴയ ബസ്റ്റാന്റിന് സമീപത്ത് രാത്രി ഒൻപതരയോടെയാണ് സംഭവം മദ്യലഹരിയിൽ കാറിലുണ്ടായിരുന്ന രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Accidentaldeath







































